കിക്കറ്റ് കളി ഫലിച്ചു; ലാല്‍ മെലിഞ്ഞു
അതുകൊണ്ട് തന്നെയാണ് ലാല്‍ തടികുറയ്ക്കാന്‍ കഠിനപ്രയത്നം ചെയ്തത്. സംഗതി വിജയം കണ്ടു, 12 കിലോ തൂക്കം കുറഞ്ഞു.
കൊച്ചിന്‍ സ്ട്രൈക്കേഴ്സെന്ന മലയാളസിനിമ ക്രിക്കറ്റ് ടീമിന്റെ അമരത്തു നില്‍ക്കുന്ന ലാല്‍ ക്രിക്കറ്റില്‍ കൈമെയ്
മറന്നു പെരുമാറിതുടങ്ങിയതാണ് ശരീരം ഇത്ര അനുസരണ കാട്ടാന്‍ കാരണമെന്ന് വ്യക്തം.
അറബിയും ഒട്ടകവും കഴിഞ്ഞ ലാല്‍ നേരെ തുറമുഖനഗരമായ നോര്‍വ്വേയിലേക്കാണ് പറന്നത്. ഭാര്യ സുചിത്രയുമൊത്ത് ഒരു മാസത്തെ വിശ്രമത്തിന്. നടത്തവും ക്രിക്കറ്റും മുറതെറ്റാതെ കൊണ്ടുപോയതുകൊണ്ട് വിശ്രമത്തിനിടെ തടി കുറഞ്ഞു.
ഗ്രാന്‍ഡ്മാസ്റ്ററുടെ ചിത്രീകരണം അടുത്തയാഴ്ച ആരംഭിക്കാനിരിക്കെ ലാല്‍ ചിത്രത്തിന്റെ പൂജയ്ക്ക് തിരുവനന്തപുരത്ത് എത്തിയിരുന്നു. പോയ ആളല്ല തിരിച്ചുവന്നത് എന്നവിധം മാറി പോയിരുന്നു ലാല്‍.
വീണ്ടും നോര്‍വ്വെയിലേക്ക് മടങ്ങുന്ന ലാല്‍ ആസ്ത്രേലിയയില്‍ പഠിക്കുന്ന മക്കളുമൊത്ത് അവധിക്കാലം ആഘോഷിച്ച് തിരിച്ചെത്തും, ചന്ദ്രശേഖറിന്റെ ഐ.പി.എസ് വേഷമണിയാന്‍.
പോലീസ് ഓഫീസറാണെങ്കിലും ചന്ദ്രശേഖര്‍ മടിയനാണ്. പോലീസ് സംവിധാനത്തിലെ പല രീതികളോടും പുള്ളിക്കാരന്
പൊരുത്തപ്പെടാന്‍ കഴിയുന്നില്ല അതിന്റെയൊക്കെ നീരസമുണ്ട്, എങ്കിലും പോലീസ് ബ്ലഡ് തന്നെയാണ് ചന്ദ്രശേഖറിനെ പ്രവര്‍ത്തനിരതനാക്കുന്നത്.
മാടമ്പിക്കുശേഷം ബി.ഉണ്ണികഷ്ണന്‍ മോഹന്‍ലാല്‍ ടീമിന്റെ ഹിറ്റ് പ്രതീക്ഷിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് യു.ടിവിയാണ്. മലയാളത്തില്‍ ഇവരുടെ പ്രഥമ സംരംഭമാണിത്.
No comments:
Post a Comment