പ്രസ്സുടമ വാക്ക് പാലിച്ചില്ലെന്ന് പരാതി
കളമശ്ശേരി പോളിടെക്നിക്കിനെതിര്‍വശമുള്ള ലിജോ പ്രിന്റെര്‍സിനെതിരെയാണ് പരാതി.തന്‍റെമകളുടെ കല്യാണക്കുറി പ്രിന്‍റ് ചെയ്യാന്‍ കൊടുത്ത തേവക്കല്‍ സ്വോദേശിയോട് കുറി അടുത്ത ദിവസം വൈകിട്ട്അഞ്ചുമണിക്ക് കൊടുക്കാമെന്നേറ്റ പ്രസ്സുടമ അര്‍ജെന്‍റ് വര്‍ക്കായതിനാല്‍ .മുഴുവന്‍ തുകയും അഡ്വാന്‍സായി വാങ്ങിച്ചു .പ്രസ്സുട്മയുടെ വാക്ക് വിശ്വസിച്ച് അടുത്ത ദിവസം വയനാട്ടിലേക്ക് കല്യാണം വിളിക്കുവാന്‍ പോകുന്നതിനായി മറ്റു കുടുംബാംഗങ്ങളുമായി ടാക്സിയും വിളിച്ച്എത്തിയപ്പോള്‍ ഒരു മണിക്കൂര്‍ കൂടി ക്ഷമിക്കണം കട്ടിംഗ് തീര്‍ന്നില്ല എന്നുപറഞ്ഞു മടക്കി . ഒരുമണിക്കൂറിനു ശേഷം എത്തിയപ്പോഴും പ്രിന്റിംഗ് തീര്‍ന്നിട്ടില്ല .ഇതുമൂലം അന്നത്തെ വയനാട് യാത്ര മാറ്റി വയ്ക്കേണ്ടി വന്നയാള്‍ നടത്തിയ സ്വാഭാവികമായ രോഷപ്രകടനത്തിനെ തണുപ്പിക്കാന്‍ ശ്രമിക്കാതെ അതേ ഭാഷയില്‍ തന്നെ മറുപടി പറഞ്ഞ പ്രസ്സുടമയുടെ നടപടി പ്രശ്നം കൂടുതല്‍ വഷളാക്കി.ഇതിനെതിരെ വ്യാപാരി സംഖടനയില്‍ പരാതി നല്‍കിയ ശേഷം പ്രസ്സില്‍ വര്‍ക്കെല്പ്പിച്ചയാള്‍ മടങ്ങി.
തങ്ങളുടെ സ്ഥാപനത്തില്‍ വരുന്നയാളുകളെ ആദരപൂര്‍വ്വം കൈകാര്യം ചെയ്യുന്നതിന് പകരം ധാര്‍ഷ്ട്യം കാണിക്കുന്ന ഇത്തരക്കാര്‍ വ്യാപാരി സമൂഹത്തിനുതന്നെ നാണക്കേടാണ്.
No comments:
Post a Comment