കളമശേരി നഗരസഭാ പരിധിക്കുള്ളിലുള്ള വാര്‍ത്തകളും വിശേഷങ്ങളും ഇന്‍ഫര്‍മേഷനുകളുമായി നമ്മുടെ വെബ് സൈറ്റ് ഒരുങ്ങുന്നു

Saturday, 24 December 2011

സൈ­ബര്‍ സി­റ്റി­ പദ്ധ­തി പ്ര­ഖ്യാ­പി­ച്ചു

കൊ­ച്ചി: 2,300 കോ­ടി­യു­ടെ മു­തല്‍­മു­ട­ക്ക് പ്ര­തീ­ക്ഷി­ക്കു­ന്ന ­സൈ­ബര്‍ സി­റ്റി­ പദ്ധ­തി പ്ര­ഖ്യാ­പി­ച്ചു


എ­ച്ച്ഡി­ഐ­എല്‍ (ഹൗ­സിം­ങ്ങ് ഡെ­വ­ല­പ്പ്മെ­ന്റ് ആന്‍­ഡ് ഇന്‍­ഫ്രാ­സ്ട്ര­ച്ചര്‍ ലി­മി­റ്റ­ഡ്) ആണ് പദ്ധ­തി പ്ര­ഖ്യാ­പി­ച്ചി­രി­ക്കു­ന്ന­ത്. പദ്ധ­തി നട­പ്പി­ലാ­യാല്‍ അറു­പ­തി­നാ­യി­രം പേര്‍­ക്ക് തൊ­ഴില്‍ കി­ട്ടു­മെ­ന്നാ­ണ് പ്ര­തീ­ക്ഷി­ക്ക­പ്പെ­ടു­ന്ന­ത്.
"ഏ­റെ ആഹ്ലാ­ദ­ത്തോ­ടെ­യാ­ണ് പദ്ധ­തി നട­പ്പി­ലാ­ക്കു­ന്ന­ത്. അറു­പ­തി­നാ­യി­രം പേര്‍­ക്കാ­ണ് ഇതി­ലൂ­ടെ ജോ­ലി കി­ട്ടാന്‍ പോ­കു­ന്ന­ത്. കേ­ര­ള­ത്തി­ന്റെ പു­രോ­ഗ­തി­ക്ക് ഇത് അനു­ഗ്ര­ഹ­മാ­യി­രി­ക്കും­," എച്ച്ഡി­ഐ­എല്‍ ചെ­യര്‍­മാന്‍ രാ­കേ­ഷ് കു­മാര്‍ വാ­ന്ദ­വാന്‍ പറ­ഞ്ഞു­.
­പ­ദ്ധ­തി­ക്ക് സര്‍­ക്കാര്‍ അം­ഗീ­കാ­രം നല്‍­കി­യി­ട്ടു­ണ്ട്. പദ്ധ­തി നട­പ്പി­ലാ­ക്കു­ന്ന പ്ര­ദേ­ശ­ത്തെ പ്ര­ത്യേക സാ­മ്പ­ത്തിക മേ­ഖ­ല­യില്‍­പ്പെ­ടു­ത്തി­യി­ട്ടു­ണ്ട്. കള­മേ­ശേ­രി­യി­ലാ­ണ് പദ്ധ­തി നട­പ്പി­ലാ­ക്കാന്‍ പോ­കു­ന്ന­ത്. എച്ച്ഡി­ഐ­എ­ല്ലി­നു­വേ­ണ്ടി ബ്ലു സ്റ്റാര്‍ റി­യല്‍­റ്റേ­ഴ്സ് പ്രൈ. ലി­മി­റ്റ­ഡാ­ണ് 2,300 കോ­ടി­രൂപ നി­ക്ഷേ­പി­ക്കു­ന്ന­ത്. കള­മേ­ശേ­രി­യില്‍ എച്ച്എം­ടി­യു­ടെ പക്കല്‍­നി­ന്ന് വാ­ങ്ങിയ 70 ഏക്കര്‍ സ്ഥ­ല­ത്താ­യി­രി­ക്കും പദ്ധ­തി നട­പ്പി­ലാ­ക്കു­ന്ന­ത്.
എ­ള­മ­രം കരീം പദ്ധ­തി നട­പ്പി­ലാ­ക്കു­ന്ന­തി­നാ­യു­ള്ള നട­പ­ടി­കള്‍­ക്ക് തു­ട­ക്കം­ക്കു­റി­ച്ചു, മന്ത്രി ജോ­സ് തെ­റ്റ­യില്‍ ചട­ങ്ങില്‍ പങ്കെ­ടു­ത്തു. ആശു­പ­ത്രി­കള്‍, ട്രെ­യ്നിം­ഗ് സ്കൂള്‍, ഷോ­പ്പിം­ഗ് കോം­പ്ല­ക്സ്, മള്‍­ട്ടി­പ്ല­ക് എന്നിവ ഉള്‍­പ്പെ­ടെ­യാ­യി­രി­ക്കും പദ്ധ­തി നട­പ്പി­ലാ­ക്കു­ക.

No comments:

Post a Comment