കളമശേരി നഗരസഭാ പരിധിക്കുള്ളിലുള്ള വാര്‍ത്തകളും വിശേഷങ്ങളും ഇന്‍ഫര്‍മേഷനുകളുമായി നമ്മുടെ വെബ് സൈറ്റ് ഒരുങ്ങുന്നു

Saturday, 24 December 2011

കളമശേരി-പമ്പ റോഡ്:

കളമശേരി-പമ്പ റോഡ്: അലൈന്‍മെന്‍റ് സര്‍വേക്ക് നടപടിയെന്ന് സൂചന
 കളമശേരി-പമ്പ റോഡിന്‍െറ അലൈന്‍മെന്‍റ് സര്‍വേ ആരംഭിക്കുന്നതിന് നടപടിയാകുന്നു.ബജറ്റില്‍ മന്ത്രി കെ.എം. മാണി പ്രഖ്യാപിച്ച പുതിയ സംസ്ഥാന പാതയായ കളമശേരി-പമ്പ റോഡിന്‍െറ അലൈന്‍മെന്‍റ് സര്‍വേ പൊതുമരാമത്ത് വകുപ്പ് ഉടന്‍ ആരംഭിക്കുമെന്ന് അധികൃതര്‍ സൂചന നല്‍കി. കളമശേരി, തൃപ്പൂണിത്തുറ,മുളന്തുരുത്തി,പിറവം, ഇലഞ്ഞി, ഉഴവൂര്‍, പാലാ വഴി പമ്പയില്‍ എത്തുന്നതാണ് പുതിയ ശബരി സംസ്ഥാന ഹൈവേ. പിറവം മുതല്‍ പാലാവരെയുള്ള റോഡിലെ വളവുകള്‍ നിവര്‍ത്തുകയും പുതിയ ബൈപാസുകള്‍ നിര്‍മിക്കുകയും ചെയ്യുന്നതുള്‍പ്പെടെ ലക്ഷങ്ങളുടെ നവീകരണം ഹൈവേക്ക് ആവശ്യമാണ്. ഇതിന് സര്‍വേ നടത്താന്‍ പൊതുമരാമത്ത് ഉടന്‍ ടെന്‍ഡര്‍ ക്ഷണിക്കും. എറണാകുളത്തുനിന്ന് പാലാ ഭാഗത്തേക്ക് ഏറ്റവും കുറഞ്ഞ ദൂരത്തിലുളള റോഡാകും പുതിയ സംസ്ഥാനപാത. നിലവില്‍ ഇവിടെയുള്ള ബസ് റൂട്ട് ആധുനിക ടാറിങ് നടത്തി വീതികൂട്ടി നിര്‍മിക്കുകയാണ് ലക്ഷ്യം. പാലാ മുതല്‍ പമ്പ വരെയുള്ള ഭാഗത്തേക്ക് നിലവിലുള്ള റോഡും ഉപയോഗപ്പെടുത്തിയാണ് റോഡ് നിര്‍മിക്കുന്നത്. ശബരിമല, ഭരണങ്ങാനം തീര്‍ഥാടകര്‍ക്കും വാഗമണ്‍, തേക്കടി ടൂറിസ്റ്റുകള്‍ക്കും ഏറെ പ്രയോജനം ചെയ്യുന്നതാണ് പദ്ധതി

No comments:

Post a Comment