Tuesday, 27 December 2011
Sunday, 25 December 2011
മോഹന്‍ലാല്‍ കളമശേരിയില്‍
മോഹന്‍ലാല്‍ കളമശേരിയില്‍

കഴിഞ്ഞദിവസം ഒരു പകല്‍ മുഴുവന്‍ മോഹന്‍ലാല്‍ പരിശീലനത്തിലായിരുന്നു. വ്യായാമവും ഫീല്‍ഡിംഗ് പരിശീലനവും ബൌളിംഗ് പരിശീലനവുമൊക്കെയായി മോഹന്‍ലാല്‍ ശരിക്കും തിളങ്ങി.
സ്പെയിനില്‍ കുടുംബത്തിനൊപ്പം അവധിയാഘോഷത്തിലായിരുന്ന ലാല്‍ ഞായറാഴ്ചയാണ് തിരിച്ചെത്തിയത്. യാത്രാക്ഷീണം വകവയ്ക്കാതെ പിറ്റേന്ന് രാവിലെതന്നെ കളമശേരി സെന്റ് പോള്‍സ് കോളജ് ഗ്രൗണ്ടിലെത്തുകയായിരുന്നു. യുവതാരങ്ങളായ രജത് മേനോനും മണിക്കുട്ടനും നിഖിലും മുന്നയും വിവേക് ഗോപനുമൊക്കെ മോഹന്‍ലാലിനൊപ്പം ക്രിക്കറ്റ് പരിശീലിക്കാനായതിന്റെ ആവേശത്തിലായിരുന്നു. കോച്ച് പങ്കജ് ചന്ദ്രസേനന് നായര്‍ പരിശീലനത്തിന് നേതൃത്വം നല്കി.
കേരള സ്ട്രൈക്കേഴ്സിന്റെ ആദ്യമത്സരം കൊച്ചിയില്‍ ജനുവരി 22ന് മുംബൈ ഹീറോസിനെതിരെയാണ്.
Saturday, 24 December 2011
എച്ച്എംടിക്ക് 64 കോടിയുടെ വിറ്റുവരവ്
എച്ച്എംടിക്ക് 64 കോടിയുടെ വിറ്റുവരവ്
ഹിന്ദുസ്ഥാന്‍ മെഷീന് ടൂ ള്‍സിന്റെ (എച്ച്എംടി) കളമശേരി യൂണിറ്റിന് റെക്കോര്‍ഡ് വിറ്റുവരവ്. എച്ച് എം ടി ലക്ഷ്യമിട്ടിരുന്ന 64 കോടി രൂപയുടെ വിറ്റുവരവാണു നടപ്പു സാമ്പത്തിക വര്‍ഷം കളമശേരി യൂണിറ്റ് നേടിയതെന്ന് ചെയര്മാന് ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ജി കെ പിള്ള അറിയിച്ചു.
കഴിഞ്ഞ ഒരു ദശാബ്ദത്തിലെ ഉയര്‍ന്ന വിറ്റുവരവാണു കളമശേരി യൂണിറ്റ് നേടിയത്. 2001-02 ലാണ് ഇതിനു മുന്‍പ് വലിയ നേട്ടം കൈവരിച്ചത്. 55.8 കോടി രൂപയുടെ വിറ്റുവരവാണ് അന്നു നേടിയത്. കഴിഞ്ഞ വര്‍ഷം 47 കോടി രൂപയുടെ വിറ്റുവരവാണു ലഭിച്ചതെന്നും ജി കെ പിള്ള പറഞ്ഞു.
ശമ്പള പരിഷ്കരണം, റിട്ടയര്‍മെന്റ് പ്രായം പുനസ്ഥാപിക്കല്‍ എന്നിവയുള്‍പ്പെടെ ദീര്‍ഘകാല കരാര്‍ സംബന്ധിച്ച രേഖകള്‍ ധനകാര്യ വകുപ്പിന്റെ പരിഗണനയിലാണ്. ഇക്കാര്യത്തില്‍ ഒരു മാസത്തിനകം തീരുമാനമുണ്ടാകുമെന്നും ജി കെ പിള്ള പറഞ്ഞു.
കളമശേരി-പമ്പ റോഡ്:
കളമശേരി-പമ്പ റോഡ്: അലൈന്മെന്റ് സര്‍വേക്ക് നടപടിയെന്ന് സൂചന
കളമശേരി-പമ്പ റോഡിന്‍െറ അലൈന്മെന്റ് സര്‍വേ ആരംഭിക്കുന്നതിന് നടപടിയാകുന്നു.ബജറ്റില്‍ മന്ത്രി കെ.എം. മാണി പ്രഖ്യാപിച്ച പുതിയ സംസ്ഥാന പാതയായ കളമശേരി-പമ്പ റോഡിന്‍െറ അലൈന്മെന്റ് സര്‍വേ പൊതുമരാമത്ത് വകുപ്പ് ഉടന്‍ ആരംഭിക്കുമെന്ന് അധികൃതര്‍ സൂചന നല്കി. കളമശേരി, തൃപ്പൂണിത്തുറ,മുളന്തുരുത്തി,പിറവം, ഇലഞ്ഞി, ഉഴവൂര്‍, പാലാ വഴി പമ്പയില്‍ എത്തുന്നതാണ് പുതിയ ശബരി സംസ്ഥാന ഹൈവേ. പിറവം മുതല്‍ പാലാവരെയുള്ള റോഡിലെ വളവുകള്‍ നിവര്‍ത്തുകയും പുതിയ ബൈപാസുകള്‍ നിര്‍മിക്കുകയും ചെയ്യുന്നതുള്‍പ്പെടെ ലക്ഷങ്ങളുടെ നവീകരണം ഹൈവേക്ക് ആവശ്യമാണ്. ഇതിന് സര്‍വേ നടത്താന്‍ പൊതുമരാമത്ത് ഉടന്‍ ടെന്‍ഡര്‍ ക്ഷണിക്കും. എറണാകുളത്തുനിന്ന് പാലാ ഭാഗത്തേക്ക് ഏറ്റവും കുറഞ്ഞ ദൂരത്തിലുളള റോഡാകും പുതിയ സംസ്ഥാനപാത. നിലവില്‍ ഇവിടെയുള്ള ബസ് റൂട്ട് ആധുനിക ടാറിങ് നടത്തി വീതികൂട്ടി നിര്‍മിക്കുകയാണ് ലക്ഷ്യം. പാലാ മുതല്‍ പമ്പ വരെയുള്ള ഭാഗത്തേക്ക് നിലവിലുള്ള റോഡും ഉപയോഗപ്പെടുത്തിയാണ് റോഡ് നിര്‍മിക്കുന്നത്. ശബരിമല, ഭരണങ്ങാനം തീര്‍ഥാടകര്‍ക്കും വാഗമണ്‍, തേക്കടി ടൂറിസ്റ്റുകള്‍ക്കും ഏറെ പ്രയോജനം ചെയ്യുന്നതാണ് പദ്ധതിസൈബര് സിറ്റി പദ്ധതി പ്രഖ്യാപിച്ചു
കൊച്ചി: 2,300 കോടിയുടെ മുതല്‍മുടക്ക് പ്രതീക്ഷിക്കുന്ന സൈബര്‍ സിറ്റി പദ്ധതി പ്രഖ്യാപിച്ചു.
എച്ച്ഡിഐഎല്‍ (ഹൗസിംങ്ങ് ഡെവലപ്പ്മെന്റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രച്ചര്‍ ലിമിറ്റഡ്) ആണ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. പദ്ധതി നടപ്പിലായാല്‍ അറുപതിനായിരം പേര്‍ക്ക് തൊഴില്‍ കിട്ടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
"ഏറെ ആഹ്ലാദത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. അറുപതിനായിരം പേര്‍ക്കാണ് ഇതിലൂടെ ജോലി കിട്ടാന്‍ പോകുന്നത്. കേരളത്തിന്റെ പുരോഗതിക്ക് ഇത് അനുഗ്രഹമായിരിക്കും," എച്ച്ഡിഐഎല്‍ ചെയര്മാന് രാകേഷ് കുമാര്‍ വാന്ദവാന് പറഞ്ഞു.
പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. പദ്ധതി നടപ്പിലാക്കുന്ന പ്രദേശത്തെ പ്രത്യേക സാമ്പത്തിക മേഖലയില്പ്പെടുത്തിയിട്ടുണ്ട്. കളമേശേരിയിലാണ് പദ്ധതി നടപ്പിലാക്കാന്‍ പോകുന്നത്. എച്ച്ഡിഐഎല്ലിനുവേണ്ടി ബ്ലു സ്റ്റാര്‍ റിയല്‍റ്റേഴ്സ് പ്രൈ. ലിമിറ്റഡാണ് 2,300 കോടിരൂപ നിക്ഷേപിക്കുന്നത്. കളമേശേരിയില്‍ എച്ച്എംടിയുടെ പക്കല്‍നിന്ന് വാങ്ങിയ 70 ഏക്കര്‍ സ്ഥലത്തായിരിക്കും പദ്ധതി നടപ്പിലാക്കുന്നത്.
എളമരം കരീം പദ്ധതി നടപ്പിലാക്കുന്നതിനായുള്ള നടപടികള്‍ക്ക് തുടക്കംക്കുറിച്ചു, മന്ത്രി ജോസ് തെറ്റയില്‍ ചടങ്ങില്‍ പങ്കെടുത്തു. ആശുപത്രികള്‍, ട്രെയ്നിംഗ് സ്കൂള്‍, ഷോപ്പിംഗ് കോംപ്ലക്സ്, മള്‍ട്ടിപ്ലക് എന്നിവ ഉള്‍പ്പെടെയായിരിക്കും പദ്ധതി നടപ്പിലാക്കുക.
കളമശേരി റെയില്‍വേ സ്റ്റേഷന് ഫുള്‍റാക്ക് യാര്ഡാക്കും -
കളമശേരി റെയില്‍വേ സ്റ്റേഷന് ഫുള്‍റാക്ക് യാര്ഡാക്കും - മന്ത്രി കെ.വി. തോമസ്
കളമശേരി: കളമശേരി റെയില്‍വേ സ്റ്റേഷന് ഫുള്‍റാക്ക് യാര്‍ഡായി വികസിപ്പിക്കാനുള്ള നിര്‍മാണം ആരംഭിക്കുമെന്ന് മന്ത്രി കെ.വി. തോമസ്. വികസനത്തിനാവശ്യമായ ഭൂമി എന്‍.എ.ഡിയില്‍നിന്ന് ലഭ്യമാക്കാനുള്ള ശ്രമം തുടങ്ങും. വികസനത്തിനാവശ്യമായ സ്ഥലം എത്രയെന്ന് ഒരു മാസത്തിനകം സര്‍വേ നടത്തി ഇരു വകുപ്പുകളിലെയും ഉന്നതോദ്യോഗസ്ഥര്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. സ്ഥലം എന്‍.എ.ഡി പാട്ടത്തിന് നല്‍കാമെന്ന് സമ്മതിച്ചതായി മന്ത്രി അറിയിച്ചു. നിലവില്‍ കളമശേരി ഗുഡ്സ് റെയില്‍വേ സ്റ്റേഷനില്‍ 15 വാഗണ്‍ അടുപ്പിക്കാനുള്ള സൗകര്യമേയുള്ളൂ. ഫുള്‍റാക്ക് യാര്‍ഡ് വികസിപ്പിക്കാനുള്ള എല്ലാ സൗകര്യവും ഇവിടെയുണ്ടെന്നും മന്ത്രി തോമസ് പറഞ്ഞു. കേരളത്തിലെ സ്റ്റീല്‍ ഇറക്കുന്ന ഏക സ്റ്റേഷനാണ് കളമശേരി. എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തിലെ റെയില്‍വേ സ്റ്റേഷനുകള്‍ സാമ്പത്തിക വികസനത്തിനുള്ള സ്രോതസ്സാണെന്ന് റെയില്‍വേ ഡെപ്യൂട്ടി മാനേജര്‍ രാജേഷ് അഗര്‍വാള്‍ പറഞ്ഞു.
ഇടപ്പള്ളി, കളമശേരി, തൃപ്പൂണിത്തുറ സ്റ്റേഷനുകളുടെ വികസനത്തിന് ദീര്‍ഘകാല പദ്ധതി ആസൂത്രണം ചെയ്യേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇടപ്പള്ളി റെയില്‍വേ സ്റ്റേഷനിലെ പ്ളാറ്റ്ഫോം നീളം വര്‍ധിപ്പിക്കാനും കൗണ്ടറുകളുടെ എണ്ണം കൂട്ടാനും ഉള്‍പ്പെടെ വികസന കാര്യങ്ങളുടെ പദ്ധതി തയാറാക്കി സമര്‍പ്പിക്കാന്‍ സ്ഥലം എം.എല്‍.എ ബെന്നി ബഹനാനെ ചുമതലപ്പെടുത്തി. നെട്ടൂര്‍ റെയില്‍വേ സ്റ്റേഷന് സ്ഥാപിക്കാനും പ്ളാറ്റ്ഫോം നവീകരിക്കാനും നടപടി സ്വീകരിക്കുന്നതിന് തത്വത്തില്‍ അംഗീകാരമായി. തൃപ്പൂണിത്തുറ റെയില്‍വേ സ്റ്റേഷന് വികസന കാര്യങ്ങള്‍ ആലോചിച്ച് തീരുമാനങ്ങളെടുക്കാന്‍ മന്ത്രി കെ.ബാബുവിനെ ചുമതലപ്പെടുത്തിയതായി മന്ത്രി തോമസ് അറിയിച്ചു.
പുരാതന സ്റ്റേഷനായ വില്ലിങ്ടണ്‍ ഐലന്‍ഡ് സ്റ്റേഷന്‍െറ പൈതൃകം നിലനിര്‍ത്തിയുള്ള വികസനത്തിനും എറണാകുളം ഓള്‍ഡ് റെയില്‍വേ സ്റ്റേഷന്‍െറ വികസനവും സംബന്ധിച്ച് പദ്ധതി തയാറാക്കാന്‍ കലക്ടറെ ചുമതലപ്പെടുത്തി. രാവിലെ മുതല്‍ വിവിധ സ്റ്റേഷനുകളില്‍ മന്ത്രി തോമസിനൊപ്പം റെയില്‍വേ ഉന്നതോദ്യോഗസ്ഥരും നഗരസഭാ ചെയര്മാന്മാരും റെയില്‍വേ സ്റ്റേഷനുകള്‍ സന്ദര്‍ശിച്ചു. കളമശേരി നഗരസഭാ ചെയര്മാന് ജമാല്‍ മണക്കാടന്, മരട് നഗരസഭാ ചെയര്മാന് അഡ്വ. ടി.കെ. ദേവരാജന്‍, തൃപ്പൂണിത്തുറ നഗരസഭാ ചെയര്മാന് ആര്. വേണുഗോപാല്‍, പൊതുമരാമത്ത് മന്ത്രിയുടെ സ്പെഷല്‍ പി.എ അഷ്റഫ് മൂപ്പന്, കലക്ടര്‍ പി.ഐ. ഷെയ്ഖ് പരീത്, ബെന്നി ബഹനാന് എം.എല്‍.എ, നഗരസഭാ കൗണ്‍സിലര്‍മാരായ എ.കെ. ബഷീര്‍, ടി.എസ്. അബൂബക്കര്‍, ടി.എ. അസൈനാര്‍, കെ.എ. റിയാസ് എന്നിവര്‍ മന്ത്രിക്കൊപ്പം കളമശേരി നഗരസഭാ ഹാളില്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഇതിനിടെ, എന്‍.എ.ഡി ചീഫ് ജനറല്‍ മാനേജര്‍ ലക്ഷ്മണ് സിങ്ങുമായി മന്ത്രി കെ.വി. തോമസ് ചര്‍ച്ച നടത്തി.

Sunday, 4 September 2011
Sunday, 28 August 2011
കളമശേരി സ്റ്റോപ്പില്ലാ റെയില്‍ വേ സ്റ്റേഷന്

ഡാര്വിന് ആന്റണി
സ്റ്റേഷനു മുന്നിലൂടെ കൂകിപ്പാഞ്ഞു പോകുന്ന ട്രെയ്നുകള്‍ കണ്ട് അന്തം വിട്ടുനില്‍ക്കാന്‍ മാത്രം വിധിക്കപ്പെട്ട നാട്ടുകാര്‍ ഒരുപക്ഷേ ഇവിടെയേ കാണൂ- കളമശേരിയില്‍! അവര്‍ക്കൊരാഗ്രഹം. ഇതിലേ പോകുന്ന ട്രെയ്ന്‍, ഒന്നു നിര്‍ത്തിയെങ്കില്‍. നൂറില്‍ പത്തെണ്ണമെങ്കിലും, അതും ര ണ്ടോ മൂന്നോ മിനിറ്റ്.ഇതു കളമശേരിയിലെ റെയ്ല്‍വേ യാത്ര ക്കാരുടെ നെടുനാളായുള്ള പ്രാര്‍ഥന. ഓരോ ബജറ്റിലും സ്റ്റേഷന് നവീകരണത്തിനു പണം വക കൊള്ളിക്കുന്ന റെയ്ല്‍വേ കേര ളത്തിലെ ഏറ്റവും വലിയ വ്യവ സായമേഖലയായ കളമശേരിയിലെ സ്റ്റേഷന് കാണാതെപോകുന്നു.

ഒരു പാസഞ്ചര്‍ ട്രെയ്നിനു മാത്രമേ ഇവിടെ സ്റ്റോപ്പുള്ളൂ. എറണാകുളം-ഷൊര്‍ണൂര്‍ പാസ ഞ്ചര്‍ അങ്ങോട്ടുമിങ്ങോട്ടും പോകുമ്പോള്‍. ഗുരുവായൂര്‍ പാസ ഞ്ചറിനുകൂടി സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യംപോലും അധികൃതര്‍ ഗൗനിച്ചിട്ടില്ല. ബസ്ചാര്‍ജ് വര്‍ധിപ്പിച്ചപ്പോള്‍ കളമശേരിയില്‍ നിന്ന് എറണാകുളം നോര്ത്തിലെത്താന് ആറു രൂപ യാത്രക്കൂലി നല്‍കണം. പാസഞ്ചര്‍ ട്രെയ്നില്‍ മൂന്നുരൂപ മതി. സീസണ് ടിക്കറ്റാണെങ്കില്‍ വീണ്ടും കുറയും.
ട്രാഫിക് ബ്ലോ ക്കെന്ന പേടിയും വേണ്ട. ദിവസവും നൂറോളം യാത്രക്കാര്‍ കളമശേരിയില്‍ നിര്ത്തു ന്ന ഏക ട്രെയ്നിനെ ആശ്രയിക്കുന്നുണ്ട്. ഇതു കിട്ടിയില്ലെങ്കില്‍ എച്ച്എംടി കവലയിലെത്തിയാ ലേ യാത്ര തരപ്പെടൂ. സമയനഷ്ടം വേറേ. പ്രധാന ചരക്കുഗതാഗതകേന്ദ്രമായ കളമശേരിയിലെ സ്റ്റേഷന് തീര്‍ത്തും അവഗണിക്കപ്പെ ട്ടിരിക്കുന്നു. ഒന്നാം പ്ലാറ്റ് ഫോമില്‍ ഒരു മേല്‍ക്കൂരമാത്രം. കാറ്റ് ആഞ്ഞൊ ന്നടിച്ചാല് തകര്‍ന്നുവീഴും. രണ്ടാ മത്തെ പ്ലാറ്റ്ഫോം കാടുപിടിച്ചു കിടക്കുന്നു.
പ്ലാറ്റ്ഫോമുകള് ത മ്മില്‍ ബന്ധിപ്പിച്ചിട്ടില്ല. ഇതിനൊക്കെ പുറമെയാണു സ്റ്റേഷന് മാസ്റ്ററുടെ ഓഫിസിനു പുറത്തു ചരക്കു ഗതാഗാഗതത്തിനായി വേറൊരു ലൈനിന്റെ നിര്‍മാണം. സ്റ്റേഷന് കെട്ടിടത്തിലേക്ക് ഈ ലൈന്‍ മുറിച്ചുകടന്നുവേണം ചെല്ലാന്‍. പണിപൂര്‍ത്തിയായാല്‍ യാത്രക്കാര്‍ കഷ്ടപ്പെടും. ഗുഡ്സ് ട്രെയ്ന്‍ നിര്‍ത്തിയിട്ടാല്‍ കുഴഞ്ഞതുതന്നെ. ഒന്നുകില്‍ ട്രെയ്നിനടിയിലൂടെ നുഴഞ്ഞുപോകണം അല്ലെങ്കില്‍ സുരക്ഷിതമല്ലാത്ത പ്ലാറ്റ്ഫോമിലൂ ടെ നടന്നു വേണം അപ്പുറമെത്താ ന്.സ്റ്റേഷന്റെ വാണിജ്യതാത്പ ഋയം മുന്‍നിര്‍ത്തി 18 കോടിരൂപയുടെ വികസനം റെയ്ല്‍വേ വാഗ്ദാനം ചെയ്തിരുന്നു. ചര ക്കുഗതാഗതം സുഗമമാക്കാന്‍ കിഴക്കുഭാഗത്തെ ലൈനിനോടു ചേര്‍ന്നു റോഡ് വികസനവും മേല്‍പ്പാതയുടെ നിര്‍മാണവും പദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്നു. ഒന്നും തുടങ്ങിയിട്ടു പോലുമില്ല.
സ്ഥലമെടുപ്പിനു റെയ്ല്‍വേ യും മറ്റൊരു കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ എന്‍എഡിയും ത മ്മിലുള്ള തര്‍ക്കമാണു തടസം. തര്‍ക്കപരിഹാരത്തിനായി നട ന്ന ചര്‍ച്ചകള്‍ എങ്ങുമെത്തിയിട്ടി ല്ല. എന്‍എഡി റോഡിന്റെ നിര് മാണത്തെത്തുടര്ന്നു രണ്ടുമാസമായി കളമശേരിവഴിയുള്ള ചര ക്കിറക്കലിനു ഗ ണ്യമായ കുറവുണ്ടായി. സ്റ്റീല്‍, സിമന്റ് തുടങ്ങിയവ യാ ണ് ഇവിടെയിറക്കുന്ന പ്രധാന ചരക്കുകള്‍. ഫാക്റ്റില്‍ നിന്നുള്ള രാസവളം ഈ സ്റ്റേഷനില്‍ നിന്നാണു പുറത്തേക്കു പോകുന്ന ത്.
അവഗണിക്കുന്നതു പ്രധാന സ്റ്റേഷനെ
സ്മാര്‍ട്ട്സിറ്റി, ഇന്‍ഫോപാര്‍ ക്ക്, വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ തുടങ്ങിയ വന്‍ പ്രൊജക്റ്റുകള്‍ കൊച്ചിയില്‍ ഉണ്ടാകുമ്പോള്‍ ഇവയ്ക്കൊക്കെ ഏറ്റവും കൂടുതല്‍ ഉപകാരപ്രദമാകേണ്ട ഒരു സ്റ്റേഷനാണ് അനാഥമായിക്കിടക്കുന്നത്.ഇപ്പോള്‍ വടക്കന്‍ പ്രദേശങ്ങളില്‍ നിന്നു വരുന്നവര്‍ ആലുവയിലിറങ്ങണം. അല്ലെങ്കില്‍ എറണാകുളം നഗരത്തിലെത്തണം. ഇവിടെ ലോക്കല്‍ ട്രെയ്നുകള്ക്കെങ്കിലും സ്റ്റോപ് അനുവദിച്ചാല്‍ ഈ പ്രദേശങ്ങളിലേക്കു വരുന്നവര്‍ക്കു സൗക ഋയമാകും. കളമശേരി സഹകരണ മെഡിക്കല്‍ കോളജ് റെയ്ല്‍വേ സ്റ്റേഷനു വളരെയടുത്ത്.

കൊച്ചി സര്‍വകലാശാല, സെന്റ് പോള്‍സ്, രാജഗിരി, എസ്സിഎംഎസ് തുടങ്ങിയ കോളജുകള്‍, ഐടിഐ, പോളിടെക്നിക്ക്, വനിതാ പൊളിടെക്നിക്ക്, എല്‍ബിഎസ്, ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ട് തുടങ്ങിയ നിരവധി വിദ്യാഭ്യാസസ്ഥാപന ങ്ങള് കളമശേരിയിലുണ്ട്. പതിനായിരക്കണക്കിനു വിദ്യാര്‍ഥികള്‍ ഇവിടങ്ങളില്‍ പഠിക്കുന്നു. മറ്റു ട്രെ യ്നുകള്ക്കു സ്റ്റോപ്പില്ലാത്തതിനാല്‍ റെയ്ല്‍വേയുടെ സ്റ്റുഡ ന്റ്സ് കണ്സഷന് ഇവര്‍ ക്കു പ്രയോജനപ്പെടുന്നില്ലെന്ന പരാതിയുമുണ്ട്.
ആലുവ, എറണാകുളം സ്റ്റേഷനുകളില്‍ വന്നിറങ്ങി അവിടെനിന്നും തിരക്കുള്ള ബസുകളിലാണു വിദ്യാഭ്യാസ സ്ഥാപന ങ്ങളിലെത്തുന്നത്. എച്ച്എംടി, ഫാക്റ്റ്, അപ്പോളോ തുടങ്ങിയ വ്യവസായ സ്ഥാപനങ്ങളിലെ യും ഏലൂര്‍ വ്യവസായമേഖല യിലെ മറ്റു പ്രമുഖ സ്ഥാപന ങ്ങളിലെയും ജോലിക്കാരുടെ ഗ തിയും മറിച്ചല്ല. കളമശേരി സ്റ്റേഷന് വികസിപ്പിക്കാനോ ഏതാനും ട്രെയ്നുകള്ക്കുകൂടി സ്റ്റോപ് അനുവദിക്കാനോ സാങ്കേതികതടസം ഏറെയൊന്നുമുള്ളതായി റെയ്ല്‍വേ അധികൃതരും പറയുന്നി ല്ല. പിന്നെ എവിടെയാണു കു ഴപ്പം?ത്രിക്കാക്കരയിലെ ഓണാഘോഷം
ത്രിക്കാക്കരയിലെ ഓണാഘോഷം
ഓണം എന്ന സങ്കല്പത്തിന്റെ അധിഷ്ഠാനമായ, വാമനമൂര്‍ത്തി മുഖ്യപ്രതിഷ്ഠയായിട്ടുള്ള ക്ഷേത്രം. അതാണ് എറണാകുളം ജില്ലയിലെ തൃക്കാക്കര ക്ഷേത്രം.
ജേതാവും പരാജിതനും (വാമനനും മഹാബലിയും) ഒരേ പോലെ ആരാധിക്കപ്പടുന്ന സ്ഥലം തൃക്കാക്കരയില്‍ മാത്രം.
മഹാബലി വാമനന് മൂന്നടി മണ്ണ് ദാനം ചെയ്ത സ്ഥലമാണ് തൃക്കാക്കര എന്നാണ് ഐതീഹ്യം. മഹാവിഷ്ണുവിന്റെ അവതാരമായ വാമനമൂര്‍ത്തിയാണ് തൃക്കാക്കരയപ്പന്.
പാതളത്തിലേക്ക് ചവിട്ടി താഴ് ത്തുമ്പോള് തൊഴുകൈയോടെ നോക്കിയ മഹാബലിക്ക് മാത്രമായി വിശ്വരൂപ ദര്‍ശനം നല്കി അനുഗ്രഹിക്കുന്നമട്ടിലാണ് വാനനന്റെ പ്രതിഷ്ഠ.
തൊട്ടപ്പുറത്തുള്ള പുരാതനമായ ശിവക്ഷേത്രത്തില്‍ മഹാബലി ആരധിച്ചിരുന്ന സ്വയംഭൂ ലിംഗമാണുള്ളത്. അതുകൊണ്ട് ഈ വാമനക്ഷേത്രത്തില്‍ നമമ്മള്‍ അറിയാതെ മഹാബലിയേയുമ്മ് ആരാധിച്ചു പോവുന്നു. അല്ലെങ്കില്‍ ഈ ക്ഷേത്രത്തില്‍ മഹാബലിക്കും വാനനനെ പോലെ പ്രാധാന്യം ഉണ്ട്.
മാനുഷ്യരെല്ലാരും ഒന്നുപോലെ എന്ന സങ്കല്പം അന്വര്‍ത്ഥമാക്കുന്ന തരത്തില്‍ സന്ദര്ശകക്തക്കെല്ലാം തിരുവോണ സദ്യയും തൃക്കാക്കര ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണ്.
കൊച്ചിയില്‍ നിന്നു പത്തു കി.മീ. അകലെ ഇടപ്പള്ളി-പൂക്കാട്ടുപടി റോഡിലാണ് തൃക്കാക്കര ക്ഷേത്രം.
പത്തര ഏക്കര്‍ വളപ്പില്‍ രണ്ടു ക്ഷേത്രങ്ങളാണ്. വാമനക്ഷേത്രവും മഹാദേവക്ഷേത്രവും. വാമനക്ഷേത്രത്തിന് വലിയ വട്ടശ്രീകോവില്‍. പ്രധാന മൂര്‍ത്തി വാമനന് (വിഷ്ണു) കിഴക്കോട്ടു ദര്‍ശനം
അഞ്ചു പൂജ. തന്ത്രം പുലിയന്നൂര്‍. ഉപദേവത: ഭഗവതി, ശാസ്താവ്, ഗോപാലകൃഷ്ണന് (കടമ്പനാട്ട് തേവര്), നാഗം, രക്ഷസ്സ് കൂടാതെ മണ്ഡപത്തിന്റെ തെക്കേമൂലയില്‍ യക്ഷി.
തെക്കു ഭാഗത്താണ് മഹാദേവര്‍ക്ഷേത്രം. ഇവിടെ പ്രധാനമൂര്‍ത്തി ശിവന്. സ്വയംഭൂവാണ്. തെക്കുംതേവര് ഗൗരീശങ്കര്‍ എന്നു സങ്കല്പം. കിഴക്കോട്ടു ദര്‍ശനം. രണ്ടു പൂജ. തന്ത്രം പുലിയന്നൂര്‍. ഉപദേവത: പാര്‍വ്വതി, ദുര്‍ഗ്ഗ, സുബ്രഹ്മണ്യന്, ഗണപതി.
പ്രസിദ്ധ വൈഷ്ണവക്ഷേത്രമായ തിരുപ്പതിയും തൃക്കാക്കരയിലേതുപോലെ ത്രിവിക്രമരൂപം ധരിച്ച വാമനമൂര്‍ത്തിയാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. തൃക്കാക്കര 108 വൈഷ്ണവ തിരുപ്പതികളില്‍ ഒന്നുമാണ്
ഐതീഹ്യം
തൃക്കാക്കരയില്‍ വാമനനെ പ്രതിഷ്ഠിച്ചത് പരശുരാമനാണെന്നും കപില മഹര്‍ഷിയാണെന്നും അഭിപ്രായമുണ്ട്. പരശുരാമനുമായി ബന്ധപ്പെട്ട ഒരു കഥ തൃക്കാക്കരക്ക് പറയാനുണ്ട്.
വരുണനില്‍ നിന്ന് കേരളക്ഷേത്രത്തെ മോചിപ്പിച്ച് പരശുരാമന് ബ്രാഹ്മണര്‍ക്ക് നല്കി. പിന്നീട് അവരുമായി പിണങ്ങിയ പരശുരാമന് ബ്രാഹ്മണരുടെ മാപ്പപേക്ഷ അനുസരിച്ച് വര്‍ഷത്തിലൊരിക്കല്‍ തൃക്കാക്കരയില്‍ അവതരിക്കാമെന്ന് അനുഗ്രഹവും കൊടുത്തു.
കാല്ക്കരനാട് "വാമനന്റെ പാദമുദ്രയുള്ള സ്ഥലം ' എന്ന പേരിലായിരുുന്ന തൃക്കാക്കര അിറയപ്പെട്ടിരുന്നത്. അത് പിന്നീട് തിരുക്കാല്‍ക്കരയും തൃക്കാക്കരയുമായി മാറി.
ഈ ശിവന് മഹാബലിയുടെ ഉപാസനാമൂര്‍ത്തിയാണെന്ന് ഐതീഹ്യമുണ്ട്. മൂന്നു കാലടികള്‍ വെച്ച് ലോകത്തില്‍ ധര്‍മ്മം നിലനിര്‍ത്തുന്നത് വിഷ്ണുവാണെന്ന് ഋഗ്വേദത്തിലുണ്ടെന്ന് വി.കെ. നാരായണഭട്ടതിരി. മൂന്നു ശക്തികള്‍ വഴിക്കാണ് ലോകത്തില്‍ ധര്മ്മത്തിന് സ്ഥിതിയുണ്ടാകുന്നത്.
ഭൗതികലോകത്തില് വാത, പിത്ത, കഫങ്ങള്‍, മാനസികലോകത്തില്‍ സത്വ, രജ, തമോഗുണങ്ങള്‍, ലോകത്തില്‍ ധര്‍മ്മം പുനഃസ്ഥാപിച്ചു എന്ന വൈഷ്ണവ ചിന്തയുടെ പ്രതീകമായിരിക്കണം.
മഹാബലിയെ പാതാളത്തിലേക്കയച്ച കഥ. ശൈവാരാധകനായ ഇവിടത്തെ രാജാവിനെ പരാജയപ്പെടുത്തിയതുമാകാം. ഈ വിജയം നേടിയതോടെ ശൗവാരാധനയുടെ പ്രധാന കേന്ദ്രമായ കേരളത്തില്‍ വൈഷ്ണവാരാധയും ചുവടുറപ്പിച്ചിച്ചു എന്നും കരുതാം.
നമ്പൂതിരിഗ്രാമങ്ങള്‍ ചേരിതിരിഞ്ഞതും ഇതിനുശേഷമായിരിക്കണം. സുബ്രഹ്മണ്യനും വിഷ്ണുവും കേരളത്തിലേക്ക് ഈ കാലഘട്ടത്തിലാണ് കടന്നുവന്നതെന്നും കരുതാമെന്ന് തോന്നുന്നു.
ആട്ടുക്കോട്ട് ചേരലാതനാണ് ഈ ക്ഷേത്രം പണിതീര്‍ത്തതെന്നും ചിലര്‍ കരുതുന്നുണ്ട്. ശൈവരെയും ശിവനെയും വൈഷ്ണവര്‍ ആ സമയത്ത് ഉള്‍ക്കൊണ്ടിട്ടുണ്ടാകണം. അതുകൊണ്ടായിരിക്കും തൊട്ടടുത്ത് ശിവക്ഷേത്രം.
ഉത്സവം
വാമനക്ഷേത്രത്തില്‍ ചിങ്ങത്തിലെ അത്തംകൊടിയേറി തിരുവോണനാളില്‍ ആറാട്ട്. മുമ്പ് കര്‍ക്കിടകത്തിലെ തിരുവോണം കൊടിയേറി 28 ദിവസത്തെ ഉത്സവമായിരുന്നു. ഇവിടെ 28 ദേവന്മാര് ഉണ്ടായിരുന്നു എന്നും നിഗമനം.
ഈ ഉത്സവത്തിനു വരാത്തവര്‍ വീടുകളില്‍ തൃക്കാക്കരയപ്പനെ പ്രതിഷ്ഠിച്ച് ആഘോഷം നടത്തണമെന്ന് കേരളചക്രവര്‍ത്തിയായ പെരുമാള്‍ കല്പന പുറപ്പെടുവിച്ചതാണ് തൃക്കാക്കരയപ്പനെ ക്ഷേത്രത്തിലെ കൊടിയേറ്റ ദിവസമായ അത്തം മുതല്‍ തിരുവോണം വരെ വീടുകളില്‍വച്ച് തിരുവോണം ആഘോഷിക്കുന്നതെന്ന് നിഗമനമുണ്ട്.
ഗോകര്‍ണ്ണം മുതല്‍ കന്യാകുമാരി വരെയുള്ള പ്രാചീന കേരളത്തിലെ 64 ഗ്രാമത്തലവന്മാരും ഇടപ്രഭുക്കന്മാരും മാടമ്പിമാരും 56 നാട്ടുരാജാക്കന്മാരും ഇവിടത്തെ ഉത്സവത്തില്‍ പങ്കെടുത്തിരുന്നു എന്നാണ് ഐതിഹ്യം. 64 ഗ്രാമക്കാരുടെ 64 ആനകളും, പെരുമാളിന്റെ ഒരാനയും ചേര്‍ന്ന് 65 ആനകള്‍ ഉത്സവത്തിന് അണിനിരന്നിരുന്നു.
ക്ഷേത്രത്തില്‍ ഇപ്പോഴും ഊരുചുറ്റി പറയെടുപ്പില്ല. നടയില്‍ കൊണ്ടുവന്നാണ് പറയെടുപ്പ്. പെരുമാള്‍ ഈ ഉത്സവത്തിനാണ് എല്ലാവരെയും കണ്ടിരുന്നതും തീരുമാനങ്ങള്‍ എടുത്തിരുന്നതും. ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്ത് കടലായിരുന്നു എന്നും നിഗമനമുണ്ട്
ചരിത്രം
4500 വര്‍ഷത്തെ പഴക്കമുള്ള തൃക്കാക്കര ക്ഷേത്രം പന്ത്രണ്ടാം നൂറ്റാണ്ടുവരെ വളരെ പ്രശസ്തമായിരുന്നു. എന്നാല്‍ "പെരുമാക്കന്മാ'രുടെ ശക്തി ക്ഷയത്തോടെ തൃക്കാക്കരയുടെ പ്രതാപവും നശിക്കുകയായിരുന്നു.
പതിനഞ്ചാം നൂറ്റാണ്ടില്‍ നശിച്ചുപോയ ക്ഷേത്രത്തെ 1910 ല്‍ ശ്രീമൂലം തിരുനാള്‍ പുനര്‍നിര്‍മ്മിച്ചു. 1948 ല്‍ ശുദ്ധികലശവും നടത്തി. അതിനുശേഷം ക്ഷേത്രം പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തുകയാണുണ്ടായത്.
ബ്രാഹ്മണന്റെ ശാപം
തൃക്കാക്കര ക്ഷേത്രത്തിന്റെ ഐശ്വര്യം കെട്ടുപോയതിനു കാരണം ഒരു ബ്രാഹ്മണ ബാലന്റെ ശാപം മൂലമാണെന്ന് കഥയുണ്ട്.
ഓണാഘോഷത്തിന് എല്ലാ കുടുംബങ്ങളില്‍ നിന്നും ഒരാളെങ്കിലും ക്ഷേത്രത്തില്‍ എത്തണമെന്നായിരുന്നു അന്നത്തെ നിയമം.ഒരു കൊല്ലം ഇങ്ങനെ എത്താന്‍ കഴിയാതിരുമമേ ഒരാള്‍ പ്രായശ്ഛിത്തമായി ഒരു "സ്വര്‍ണ്ണകദളിക്കുല' കാഴ്ചവയ്ക്കാന്‍ തീരുമാനിച്ചു.
അതിരാവിലെ ക്ഷേത്രത്തിലെത്തിയ ഭക്തന് സ്വര്‍ണ്ണക്കുല മുഖമണ്ഡപത്തില്‍ വച്ചിട്ട് "ദാനോദകപ്പൊയ്ക'യില്‍ കുളിക്കാന്‍ പോയി. തിരിച്ചു വപ്പോള്‍ സ്വര്‍ണ്ണക്കുല കാണാനില്ല.
മണ്ഡപത്തിന് ജപിച്ചുകൊണ്ടിരുന്ന ഒരു ബ്രാഹ്മണ ബാലനാണ് മോഷ്ടാവ് എന്ന് കരുതി നേര്‍ച്ചക്കാരനും ക്ഷേത്രഭാരവാഹികളും ചേര്‍ന്ന് അവനെ മര്‍ദ്ദിച്ച് അവശനാക്കി.
അപമാന ഭാരത്താല്‍ ദുഃഖിതനായ ബാലന് തന്നെ രക്ഷിക്കാത്ത തൃക്കാക്കരയപ്പനെ ശപിച്ചു. എന്നിട്ട് അമ്പലമുറ്റത്തെ ആല്മരത്തില് തൂങ്ങിമരിച്ചു.അങ്ങനെ ക്ഷേത്രത്തിന്റെ പ്രതാപവും ഐശ്വര്യവും നശിച്ചു എന്നാണ് സങ്കല്പം.
ശാപമോക്ഷം
ഇല്ലിവാതിലും കൊള്ളിവിളക്കും പഴുക്ക പ്ളാവിലയില്‍ നിവേദ്യവുമായി അനേക വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ ശാപമോഷമാകുമെന്ന് ബാലന് പറഞ്ഞിരുന്നത്രേ.
ക്രമേണ ക്ഷേത്രം ഇടിഞ്ഞുപൊളിഞ്ഞു. ബാലന്റെ ശാപം പോലെ നടയ്ക്കല്‍ ഇല്ലികെട്ടി കൊള്ളിത്തി കൊണ്ട് വിളക്ക് കത്തിക്കയും, നിവൃത്തിയില്ലാതെ പ്ളാവിലയില്‍ നൈവേദ്യവും നടത്തേണ്ടിയും വന്നുവത്രേ.
| |||||||

Subscribe to:
Comments (Atom)